കോഴിക്കോട് : യുവമോര്‍ച്ചാ പ്രവര്‍ത്തകനെ നടക്കാവ് സി ഐ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസിനെതിരെ കൊലവിളി പ്രസംഗം. നടക്കാവ് സി ഐ യൂണിഫോമില്‍ അല്ലായിരുന്നെങ്കില്‍ ശവം ഒഴുകി നടന്നേനെ എന്നാണ് ബി ജെ പി ജില്ലാ സെക്രട്ടറിയും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ റിനീഷ് പ്രസംഗിച്ചത്. ജയില്‍വാസം അനുഭവിക്കുന്ന ബി ജെ പിക്കാര്‍ മാങ്ങാ പറിച്ചിട്ടല്ല ജയിലില്‍ പോയതെന്ന് ഓര്‍മ്മിക്കണമെന്നും റിനീഷ് ഭീഷണിപ്പെടുത്തി. നടക്കാവ് സി ഐ ജിജീഷിന്റെ കൈ വെട്ടിമാറ്റുമെന്നാണ് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം മോഹനന്‍ പ്രസംഗിച്ചത്. പോലീസിനെ പ്രകോപിപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കാനാണ് ബി ജെ പി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് പരമാവധി സംയമനം പാലിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)