ആനക്കൊമ്പ് കേസില്‍ മോഹന്‍ ലാലിന് തിരിച്ചടി, വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിന് തിരിച്ചടി. ആന കൊമ്പ് കേസ് പിന്‍വലിക്കാനുളള സര്‍ക്കാറിന്റെ  ഹര്‍ജി മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.ആനകൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ വാദിച്ചു. ജസ്റ്റിസ് ബദറുദ്ദീനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News