പതിനേഴുകാരി പ്രസവിച്ചു; പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത ഭര്‍ത്താവ് ജയിലില്‍

ഹാസന്‍- കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് 26 കാരനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനും ഗര്‍ഭിണിയാക്കിയതിനുമാണ് കേസ്.
ഗുണ്ടല്‍പേട്ട് താലൂക്കിലെ മഹാദേവ സ്വാമിയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് യുവാവ് വിവാഹം ചെയ്തതെന്ന് പോലീസ് പറയുന്നു.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് 17 കാരി പ്രസവിച്ചത്. അമ്മയും ആണ്‍കുഞ്ഞും സുഖമായിരിക്കുന്നു. ഗുണ്ടല്‍പേട്ട് ശിശുവികസന പ്രൊജക്ട് ഓഫീസറാണ് (സി.ഡി.പി.ഒ) പെണ്‍കുട്ടി പ്രസവിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബേഗൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മാധവസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News