പതിനായിരത്തിന്റെ കഞ്ഞികുടിച്ച് വീട്ടുകാരി, ഇഷ്ടപ്പെടാതെ പ്രവാസി; വൈറലായി സന്ദേശങ്ങൾ

കണ്ണൂര്‍-പൊരിച്ച മീനിന്റേയും മസാലയുടേയും പോരിശ വിളിച്ചു പറയുന്ന  ഉത്തര കേരളത്തിലെ വീട്ടമ്മയുടെ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പതിനായിരം രൂപയുടെ കഞ്ഞി കുടിച്ച കാര്യം അറിയിച്ച് മറ്റു ബന്ധുക്കളെ കൂടി കഞ്ഞി കുടിക്കാന്‍ പ്രേരിപ്പിക്കുന്ന ശബ്ദസന്ദേശത്തോട് പ്രവാസികളുടെ പ്രതികരണമാണ് ശ്രദ്ധേയമാക്കുന്നത്. രൂക്ഷമായാണ് പലരുടേയും പ്രതികരണം.
കഞ്ഞിക്കടയുടെ പേരു പറയാതെയുള്ള വോയിസ് മെസേജ് ഉത്തര കേരളത്തില്‍നിന്നുള്ളതാണെന്ന് സംസാര ശൈലി കൊണ്ട് വ്യക്തമാണ്. ഇതിലെ ചില പ്രയോഗങ്ങള്‍ ഒറ്റയടിക്ക് എല്ലാവര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നുമില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മസാല തേച്ചുവെച്ച മീനുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമെന്നും കഞ്ഞിയോടൊപ്പം അച്ചറും മറ്റും തൊട്ടുകൂട്ടാനുണ്ടെന്നും വീട്ടമ്മ വിശദീകരിക്കുന്നു. മസാലയാണ് സവിശേഷമെന്നും അതിന്റെ കൂട്ടറിയാന്‍ നടത്തിയ ശ്രമം വിജയിച്ചില്ലെന്നും അവര്‍ പറയുന്നു. ജോലിക്കാരായ സ്ത്രീകളോട് ചോദിച്ചെങ്കിലും അതു എല്ലാവര്‍ക്കും അറിയില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്.
മറ്റു ബന്ധുക്കളേയും കൂട്ടിപ്പോകാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തിരക്ക് കൊണ്ട് സാധിച്ചില്ലെന്നും വോയിസ് മെസേജില്‍ പറയുന്നു. എല്ലാവരും വേഗം തന്നെ പോയി കഞ്ഞി രൂചി ആസ്വദിക്കണമെന്നും ആവി പതക്കുന്ന കഞ്ഞിക്കു പുറമേ പഴങ്കഞ്ഞിയുമുണ്ടെന്നും പതിനായിരമെങ്കിലും കൈയില്‍ കരുതണമെന്നും അവര്‍ പറയുന്നു.
മരൂഭൂമിയില്‍ ജോലി ചെയ്യുന്നവര്‍ ചോര നീരാക്കി അയക്കുന്ന പണം കൊണ്ട് കഞ്ഞികുടിച്ച് വീട്ടുകാര്‍ അര്‍മാദിക്കുകയാണെന്നാണ് പ്രതികരിക്കുന്ന പ്രവാസികളുടെ മറുപടി വോയിസ് മെസേജുകള്‍. ധാരാളം പ്രതികരണ സന്ദേശങ്ങളാണ് വാട്‌സആപ്പിലും മറ്റുമുള്ളത്. ഖുബ്‌സ് കഴിച്ചുള്ള ഗള്‍ഫുകാരന്റെ സങ്കട ജീവിതവും നാട്ടില്‍ ബന്ധുക്കളുടെ സുഖജീവിതവുമാണ് കഞ്ഞിയുടെ പേരില്‍ പലരും വിശദീകരിക്കുന്നത്.

 

Latest News