മുംബൈ- മഹാരാഷ്ട്ര സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നതിനായി മുംബൈ നഗരത്തിലേക്ക് ഒഴുകുന്നു. അധികൃതര്‍ ശരിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ നഗരത്തില്‍ വലയുകയാണ്.
ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ഫുട്പാത്തില്‍ കിടന്നുറങ്ങാനും തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താനും നിര്‍ബന്ധിതരാകുന്നു. ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ലഭിക്കുന്നില്ല. തല്‍ഫലമായി, ശാരീരികക്ഷമതാ പരിശോധനക്കിടെ ഉദ്യോഗാര്‍ത്ഥികള്‍ ക്ഷീണിതരാകുകയും തളര്‍ന്നുവീഴുകയും മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു.
ഫെബ്രുവരി 17 ന്, ഫിസിക്കല്‍ ടെസ്റ്റിന്റെ ഭാഗമായ 1600 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നതിനിടെ ഗണേഷ് ഉഗാലെ എന്ന യുവാവ് മരിച്ചു. 26 കാരന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട് നിലത്തുവീഴുകയായിരുന്നു. മഹാരാഷ്ട്രയില്‍ പോലീസ് റിക്രൂട്ട്‌മെന്റിനിടെ ഉദ്യോഗാര്‍ഥികള്‍ മരിക്കുന്നത് ഇത് ആദ്യ സംഭവമല്ല. 2010 ല്‍, തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2014ല്‍ പോലീസ് റിക്രൂട്ട്‌മെന്റിനുള്ള പരീക്ഷ എഴുതുന്നതിനിടെ നാല് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ടെന്റ്, വെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലീസ് വകുപ്പ് തീരുമാനിച്ചെങ്കിലും ഒന്നും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)