നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ കോടതിയിൽ

കൊച്ചി - നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ഇന്ന് രാവിലെ 11-ഓടെയാണ് മഞ്ജു വാര്യർ എത്തിയത്. 
 സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിക്കും. ദിലീപിന്റെ സഹോദരൻ അനൂപ് ഉൾപ്പെടെ ഉള്ളവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത്. ഒപ്പം മഞ്ജുവിന്റെ മുൻ വാദങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായേക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാൻ നടൻ ദിലീപ് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങൾ വ്യാജമാണെന്നായിരുന്നു ദിലീപ് സുപ്രിം കോടതിയെ അറിയിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ ഘട്ടത്തിൽ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയിൽ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചെങ്കിലും മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രിംകോടതി പ്രോസിക്യൂഷന് അനുമതി നൽകുകയാണുണ്ടായത്. നിർണായകമായ ഈ മൊഴിക്കു കാത്തിരിക്കുകയാണ് കേരളം.

Latest News