ദമാം പ്രവാസി വെൽഫെയർ വനിതകൾ ഫാത്തിമ തഹ്‌ലിയയെ സന്ദർശിച്ചു

ദമാം- ഹ്രസ്വ സന്ദർശനാർഥം ദമാമിൽ എത്തിയ മുൻ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയയെ ദമാം പ്രവാസി വെൽഫെയർ വനിതാ കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു.
സമകാലിക സമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് കൂടിക്കാഴ്ചയിൽ സംവദിച്ചു. ഹിന്ദുത്വ ഫാസിസത്തിനെതിരെ നിലനിൽപിനായുള്ള സമരത്തിൽ എല്ലാവരും ഒരുമിച്ചു നിലകൊള്ളണമെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. കേരളത്തിൽ സ്ത്രീകളും കുട്ടികളും മാനഭംഗത്തിന് ഇരയാവുന്നതടക്കമുള്ള വിഷയങ്ങളിൽ പ്രവാസ ലോകത്തുനിന്നും പ്രതിഷേധങ്ങൾ ഉയരണമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസി വെൽഫെയർ ദമാം വനിതാ പ്രസിഡന്റ് സുനില സലിം, അംഗങ്ങളായ റഷീദ അലി, ഫാത്തിമ ഹാഷിം, സജ്‌ന ഷക്കീർ, നജ്‌ല ഹാരിസ് എന്നിവർ കൂടിക്കാഴ്ചയൽ പങ്കെടുത്തു.

Latest News