അട്ടപ്പാടി മധു കൊലക്കേസിലെ അന്തിമ വിചാരണ ഇന്ന് ആരംഭിക്കും, നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

പാലക്കാട്: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുകൊലക്കേസില്‍ അന്തിമ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെടുന്നത്. മണ്ണാര്‍ക്കാട് കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കൊലക്കേസില്‍ ആകെ പതിനാറ് പ്രതികളാണുള്ളത്.  പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം എട്ടുപേരേയും. മൂന്ന് പ്രോസിക്യൂട്ടര്‍മാര്‍ പിന്മാറിയ കേസില്‍ പല കാരണം കൊണ്ട് വിചാരണ വൈകി. രഹസ്യമൊഴി നല്‍കിയവര്‍ അടക്കം 24 സാക്ഷികള്‍ കോടതിയില്‍ കൂറുമാറി. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍ അടക്കം അസാധാരണ സംഭവങ്ങള്‍ കേസില്‍ നടക്കുകയുണ്ടായി. കേസില്‍ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബവും പ്രോസിക്യൂഷനും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

 

 

 

Latest News