ആ രംഗം എടുത്തപ്പോള്‍ എനിക്ക് നാണം വന്നു, പഠാനില്‍ ഷാറൂഖിനെ ബുദ്ധിമുട്ടിച്ച രംഗം

1000 കോടിക്കടുത്ത് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ് ഷാരൂഖ് ഖാന്‍  നായകനായ 'പഠാന്‍'. ദീപിക പദുകോണ്‍ ആണ് നായിക. ദീപികയുടെ ഒരു നൃത്തരംഗം വിവാദമായെങ്കിലും ഒന്നാന്തരം പാട്രിയോട്ടിക് പടമാണ് പഠാന്‍. വിവാദം പടത്തിന് കൂടുതല്‍ സഹായകമാവുകയാണ് ചെയ്തത്.
പഠാന്‍ സിനിമയുടെ വിജയാഘോഷവേളയില്‍ ഒരു ചോദ്യത്തിന് ഷാരൂഖ് കൊടുത്ത മറുപടി ശ്രദ്ധ നേടുകയാണ്. പഠാനില്‍ ഏറ്റവും ബുദ്ധിമുട്ടി ഷൂട്ട് ചെയ്ത രംഗത്തെക്കുറിച്ചാണത്.
ദീപികയോടൊപ്പം ഡാന്‍സ് ചെയ്ത രംഗമാണതെന്ന് ആരും വിചാരിക്കും. എന്നാല്‍ അല്ല. നടന്റെ ബോഡി ഷോട്ട് ആയിരുന്നു പാടുപെട്ട രംഗം. മസിലുകളെല്ലാം കാണിച്ച് അര്‍ധനഗ്നനായുള്ള രംഗം. ആ രംഗമെടുക്കുമ്പോള്‍ തനിക്ക് വല്ലാതെ നാണം വന്നതായി ഷാറൂഖ് പറഞ്ഞു.

 

 

Latest News