Sorry, you need to enable JavaScript to visit this website.

റിയാദില്‍ സൈനിക വേഷത്തില്‍ കവര്‍ച്ച; മൂന്നംഗ സംഘം അറസ്റ്റില്‍

റിയാദ് - സുരക്ഷാ സൈനികര്‍ ചമഞ്ഞ് തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനത്തില്‍ കയറി ആയുധങ്ങള്‍ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നംഗ സംഘത്തെ ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസുമായി ഏകോപനം നടത്തി റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. കൃത്യത്തിന് ഉപയോഗിച്ച തോക്കും വെടിയുണ്ടകളും കത്തിയും മൊബൈല്‍ ഫോണുകളും പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News