കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ച് കൂട്ട പീഡനത്തിനിരയാക്കി 

കോഴിക്കോട്- കേരളത്തെ നടുക്കി കോഴിക്കോട്ട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. ഇവര്‍ ഒളിവിലാണ്. മദ്യം ബലമായി നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പരാതി. പ്രതികളെ പിടിക്കാന്‍ ഊര്‍ജിതമായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം ഉണ്ടായത്. സുഹൃത്തുക്കളായ രണ്ടു പേര്‍ ചേര്‍ന്ന് അവര്‍ താമസിക്കുന്ന മുറിയിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മുറിയില്‍വച്ച് ബലമായി മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
പരാതി ലഭിച്ചതിനു പിന്നാലെ കസബ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ കൃത്യമായ വിശദാംശങ്ങളും ലഭ്യമായിട്ടുണ്ട്. ഇതുവച്ചാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്.

Latest News