ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്- ഇറാനെതിരെ അഞ്ചാം ഘട്ട ഉപരോധം നടപ്പാക്കി യൂറോപ്യന്‍ യൂണിയന്‍. ഇറാന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രാലയങ്ങള്‍ക്കാണ് നിരോധം. സ്വത്തുവകകള്‍ മരവിപ്പിക്കാനും വിസ നിരോധിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭരണകൂട വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന ഇറാന്റെ നടപടിയാണ് ഉപരോധത്തിന് കാരണം. രണ്ട് വകുപ്പുകളിലായി 32 പേരെ ഉപരോധം പ്രത്യക്ഷത്തില്‍ പ്രതികൂലമായി ബാധിക്കും. പാര്‍ലമെന്റംഗങ്ങള്‍, ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, ജയില്‍ അധികാരികള്‍ എന്നിവര്‍ ഇതിന്റെ പരിധിയില്‍ വരും.

 

Latest News