കുട്ടികള്‍ക്ക് ചിക്കന്‍ പാര്‍ട്‌സ്, കോഴിക്കാലെടുക്കുന്ന അധ്യാപകരെ രക്ഷിതാക്കള്‍ പൂട്ടിയിട്ടു

കൊല്‍ക്കത്ത- ഉച്ചഭക്ഷണത്തില്‍ ചിക്കന്റെ  കാലും മറ്റു നല്ല ഭാഗങ്ങളും അധ്യാപകരെടുത്ത് കഴുത്തും കരളും മറ്റുമാണ്  വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതെന്ന പരാതിയുമായി രക്ഷിതാക്കള്‍. മാല്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാര്‍ പ്രദേശത്തെ അമൃതി പ്രൈമറി സ്‌കൂളിലാണ് വിവാദം. പ്രതിഷേധവുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ അധ്യാപകരെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. രക്ഷിതാക്കളുടെ പരാതി അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ ചിക്കന്‍ നല്‍കുന്ന ദിവസങ്ങളില്‍ കഴുത്ത്, കരള്‍ തുടങ്ങിയ ഭാഗങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും നല്ല ഭാഗങ്ങളെല്ലാം അധ്യാപകര്‍ തന്നെ എടുക്കുകയാണെന്നുമാണ് ആരോപണം. ചിക്കനുള്ള ദിവസം   അധ്യാപകര്‍ സ്‌കൂളില്‍ വരുന്നത് പിക്‌നിക് മൂഡിലാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിക്കനില്‍ നല്ല ഭാഗങ്ങളെല്ലാം അധ്യാപകര്‍ എടുക്കുകയും നല്ല അരി ഉപയോഗിച്ച് വേറെ പാചകം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് കുട്ടികള്‍ വീട്ടിലെത്തി പരാതി പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയത്.
ആറ് അധ്യാപകരെ നാല് മണിക്കൂറോളമാണ്  രക്ഷിതാക്കള്‍ മുറിയിലിട്ടു പൂട്ടിയത്. പോലീസ് എത്തിയാണ് അധ്യാപകരെ മോചിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News