അമ്മ ചികിത്സക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ മന്ത്രവാദി പീഡിപ്പിച്ചു, രണ്ടു മാസം ഗര്‍ഭിണി

ന്യൂദല്‍ഹി- മാതാവ് ചികിത്സക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ മന്ത്രവാദി തുടര്‍ച്ചയായി പീഡിപ്പിച്ചു. തെക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ ബാബ ഹരിദാസ് നഗറിലാണ് സംഭവം. പതിനാലുകാരി ഇപ്പോള്‍ രണ്ടു മാസം ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു.
ചികിത്സക്കായാണ് പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുക്കലെത്തിച്ചതെന്ന അമ്മയുടെ വാദം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഒളിവില്‍ പോയിരിക്കുന്ന മന്ത്രവാദിയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News