നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഷാര്‍ജയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന പാലക്കാട് സ്വദേശി ഹുസൈനെയാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് . 900 ഗ്രാം സ്വര്‍ണം നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് .
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)