ഭൂതകാലം പറയും, പ്രശ്‌നങ്ങള്‍ പരിഹരിക്കും; ആള്‍ ദൈവം ധീരേന്ദ്ര ശാസ്ത്രിയെ കാണാന്‍ പോകരുതെന്ന് ആഗ്രയിലെ പണ്ഡിതന്മാര്‍

ആഗ്ര- കഴിഞ്ഞ കാലത്തെ കുറിച്ച് പറയുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അവകാശപ്പെടുന്ന ധീരേന്ദ്ര ശാസ്ത്രി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെതിരെ ജഗ്രത പുലര്‍ത്താന്‍ ഉത്തര്‍ പ്രദേശിലെ ആഗ്രയിലുള്ള മുസ്ലിം പണ്ഡിതന്മാര്‍ സമുദായത്തോട് ആവശ്യപ്പെട്ടു. ബാഗേശ്വര്‍ ധാമിന്റെ പേരില്‍ ശാസ്ത്രി സംഘടിപ്പിക്കുന്ന പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കണം.  
മധ്യപ്രദേശ് ഛത്തര്‍പൂര്‍ ഗാഡ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രമായ ബാഗേശ്വര്‍ ധാമിലെ പ്രധാന പുരോഹിതനായ ശാസ്ത്രി ഈയിടെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
തന്റെ സംഗമങ്ങളില്‍ പങ്കെടുക്കുന്ന ആള്‍ക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ആള്‍ദൈവം അവകാശപ്പെടുന്നത്.  അതോടൊപ്പം സമീപിക്കുന്നവരുടെ  ഭൂതകാലത്തെക്കുറിച്ച് പറയാന്‍ കഴിയുമെന്നും ഇയാള്‍ പറഞ്ഞു.
ധീരേന്ദ്ര ശാസ്ത്രി രാജ്യത്ത് വിഭാഗീയത വളര്‍ത്തുകയാണെന്നും   ആഗ്ര മസ്ജിദ് മാനേജര്‍ മുഹമ്മദ് ഷെരീഫ് കല പറഞ്ഞു. സനാതന ധര്‍മ്മത്തെ പരമോന്നതമായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഹിന്ദു രാഷ്ട്രത്തിനുവേണ്ടി വാദിക്കുകയും മുസ്ലീം സമുദായത്തെ അപമാനിക്കുകയുമാണ് ചെയ്യുന്നത്-അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിനെതിരായ വിവാദ പ്രസ്താവനകള്‍ക്ക് ആള്‍ദൈവത്തിനെതിരെ നടപടിയെടുക്കേണ്ടതുണ്ടെന്ന് ഭാരതീയ മുസ്ലീം വികാസ് പരിഷത്ത് പ്രസിഡന്റ് സമി അഗൈയും പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News