കുറച്ച് കൂടി പ്ലാന്‍ ചെയ്ത് കളിക്കാന്‍ പറ്റും,  ബിഗ് ബോസില്‍ വിളിച്ചാല്‍ പോകും-അമൃത  

കൊച്ചി-ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ബിഗ്‌ബോസ് സീസണ്‍ 3ലെ മത്സരാര്‍ഥി കൂടിയായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസിലേക്ക് വിളിച്ചാല്‍ ഇനിയും പോകുമെന്ന് തുറന്ന് പറയുകയാണ് താരം. ബിഗ്‌ബോസ് മത്സരാര്‍ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെയും ആരതിപൊടിയുടെയും വിവാഹനിശ്ചയത്തിനെത്തിയപ്പോഴായിരുന്നു അമൃതയുടെ പ്രതികരണം. ആരതി വഴിയാണ് റോബിനെ അറിയുന്നതെന്നും റോബിന്‍ നല്ല മനുഷ്യനാണെന്നും അമൃത പറയുന്നു. ബിഗ്‌ബോസിലേക്ക് വിളിച്ചാല്‍ ഇനിയും പോകും.
അന്ന് ഒന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ പല കാര്യങ്ങളും അറിയാം. ക്യാമറ എവിടെയിരിക്കുന്നു എന്നതിനെ പറ്റിയെല്ലാം ഒരു ഊഹമുണ്ടാകും. കുറച്ച് കൂടി പ്ലാന്‍ ചെയ്ത് കളിക്കാന്‍ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്. ലോകം മുഴുവന്‍ ഒരു വീടിനുള്ളില്‍ , പലതരത്തിലുള്ള ആളുകള്‍. വിളിച്ചാല്‍ എന്തായാലും പോകും. അമൃത പറഞ്ഞു.


 

Latest News