Sorry, you need to enable JavaScript to visit this website.

ഹെല്‍ത്ത് ടിപ്‌സ്: തലയിലെ പേന്‍ശല്യം ഒഴിവാക്കാന്‍ പെട്രോളിയം ജെല്ലി

വീട്ടിലായാലും സ്‌കൂളിലായും തല ചൊറിഞ്ഞു കൊണ്ടിരിക്കുന്ന പെണ്‍കുട്ടി. പേനുകളാണ് വില്ലന്‍. ശക്തമായി തല ചൊറിയുന്നത് ചര്‍മ്മത്തില്‍ പോറലുകള്‍ വീഴാന്‍ കാരണമായേക്കാം. കൊച്ചുകുട്ടികളില്‍ ഇത്തരം പോറലുകള്‍ അണുബാധയ്ക്കും കാരണമാവാം.
എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് പേന്‍ ശല്യം. പേന്‍ ശല്യത്തെ ചെറുതായി കാണരുത്. തലയോട്ടിയില്‍ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് പേനിന്റെ പ്രധാന ആഹാരം.
തലയിലെ പേനുകള്‍ അപകടകാരികള്‍ അല്ലെങ്കിലും അത് മറ്റുള്ളവരിലേക്ക് വ്യാപിക്കാന്‍ എളുപ്പമാണ്.പേനിന്റെ മുട്ടകളാണ് ഈര്  എന്ന് അറിയപ്പെടുന്നത്. വൃത്തിക്കുറവാണ് തലയില്‍ പേന്‍ വരാനുള്ള പ്രധാന കാരണം.  
വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില മാര്‍ഗങ്ങള്‍.
വെളുത്തുള്ളി:  എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ പേന്‍ എല്ലാം ഇല്ലാതാക്കാം.
ഒലീവ് ഓയില്‍:  ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്.
ഉപ്പും വിനാഗിരിയും:  ഒരു സ്പൂണ്‍ ഉപ്പും ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് മുടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് നല്ലപ്പോലെ കഴുകി കളയുക.
പെട്രോളിയം ജെല്ലി:  ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം പെട്രോളിയം ജെല്ലി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ ഒരു ടവ്വല്‍ കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും പേനിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.
വെളിച്ചെണ്ണ: അല്‍പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക.
ബേബി ഓയില്‍: അല്‍പം ബേബി ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News