വാഹനം മോഷ്ടിച്ച് പൊളിച്ചു വിൽക്കുന്ന സംഘം പിടിയിൽ

ഇടുക്കി- മോഷ്ടിച്ച വാഹനം പൊളിച്ചു വിൽക്കുന്ന മൂന്നംഗ സംഘം പിടിയിൽ. ഇരുചക്രവാഹനമാണ് ഇവർ മോഷ്ടിച്ച് വിറ്റത്.

എറണാകുളം പുല്ലുവഴി സ്വദേശി തണ്ണിക്കോട്ടുകുടി അഭിഷേക് സന്തോഷ്, ഇടുക്കി ചെറുതോണി സ്വദേശി ചപ്രയില്‍ നിതിന്‍ ജയകുമാര്‍, ചീനിക്കുഴി ചെറുവിള പുത്തന്‍വീട്ടില്‍ നന്ദു സുരേഷ് എന്നിവരാണ് പിടിയിലായത്. ചീനിക്കുഴി സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച ഇവർ തടിയമ്പാടുളള ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു.

സന്തോഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും മറ്റ് പ്രതികളെ ചെറുതോണിയില്‍ നിന്നുമാണ് പിടികൂടിയത്.  കരിമണ്ണൂര്‍ സി. ഐ സുമേഷ് സുധാകരന്‍, എസ്‌. ഐമാരായ കെ. എച്ച് ഹാഷിം, പി. എന്‍ ദിനേശ്, പി. ജി രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Latest News