Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജെ-ലീഗിന്റെ സുവർണ വർഷങ്ങൾ

ആന്ദ്രെസ് ഇനിയെസ്റ്റക്ക് ആരാധിക ചോക്ലേറ്റ് സമ്മാനിക്കുന്നു
തന്റെ വിദ്യാർഥിയായിരുന്ന കവോറു മിതോമ സമ്മാനിച്ച ജഴ്‌സിയുമായി ജപ്പാനിലെ യൂനിവേഴ്‌സിറ്റി ഓഫ് സുകൂബയിലെ അസിസ്റ്റന്റ് പ്രൊഫസർ മസാകി കോയ്‌ദൊ. മിതോമ ഇപ്പോൾ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റന് കളിക്കുന്നു. ഡ്രിബഌംഗായിരുന്നു മിതോമയുടെ ബിരുദത്തിനുള്ള പ്രബന്ധത്തിന്റെ വിഷയം. 

ജപ്പാനിൽ ഫുട്‌ബോൾ സംസ്‌കാരം വേരുപിടിപ്പിക്കുന്നതിൽ ജെ-ലീഗിന്റെ പ്രധാന്യം വിലമതിക്കാനാവാത്തതായിരുന്നു. ജെ-ലീഗാണ് പ്രൊഫഷനൽ ഫുട്‌ബോൾ ജപ്പാനിൽ വേരൂന്നാൻ കാരണമായത്. സീക്കൊ, ഗാരി ലിനേക്കർ തുടങ്ങിയ വമ്പൻ കളിക്കാരെ കൊണ്ടുവന്നത് ലീഗ് ജനപ്രിയമാവാൻ കാരണമായി. അതിന് മുമ്പ് ഒരിക്കലും ജപ്പാൻ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. 1998 ലെ ഫ്രാൻസ് ലോകകപ്പിലായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ജപ്പാനില്ലാതെ ഒരു ലോകകപ്പും നടന്നിട്ടില്ല. നാലു തവണ ഏഷ്യൻ ചാമ്പ്യന്മാരായി. 

 

മുപ്പത് വർഷം മുമ്പ് ജെ-ലീഗിന് തുടക്കം കുറിക്കുമ്പോൾ ഫുട്‌ബോളിന്റെ പിന്നാമ്പുറത്തായിരുന്നു ജപ്പാൻ. ഇപ്പോൾ ലോകകപ്പിൽ സ്ഥിരം സാന്നിധ്യമാണ് അവർ. 1993 ൽ ആരംഭിച്ച ജെ-ലീഗിന്റെ മുപ്പതാം സീസൺ വെള്ളിയാഴ്ച ആരംഭിച്ചു. കരിമരുന്നുമായി ടോക്കിയൊ നാഷനൽ സ്‌റ്റേഡിയത്തിൽ മൂന്നു പതിറ്റാണ്ട് മുമ്പാരംഭിച്ച ജെ-ലീഗിൽ ഒരുപാട് കാതങ്ങൾ പിന്നിട്ടു കഴിഞ്ഞു. 
പ്രഥമ സീസണിൽ ജെ-ലീഗിൽ 10 ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് മൂന്നു ഡിവിഷനുകളിലായി ജപ്പാന്റെ മുക്കുമൂലകളിൽ നിന്ന് അറുപതോളം ടീമുകൾ ജെ-ലീഗിൽ പങ്കെടുക്കുന്നു. ക്ലബ്ബുകളോരോന്നും അതാതു പ്രദേശങ്ങളിലെ സാംസ്‌കാരിക ജീവിതത്തിൽ സുപ്രധാനമായ പങ്കുവഹിക്കുന്നു. ജപ്പാനിൽ ഫുട്‌ബോൾ സംസ്‌കാരം വേരുപിടിപ്പിക്കുന്നതിൽ ജെ-ലീഗിന്റെ പ്രധാന്യം വിലമതിക്കാനാവാത്തതായിരുന്നുവെന്ന് ജെ-ലീഗ് ചെയർമാൻ യോഷികാസു നോനോമുറ അഭിപ്രായപ്പെടുന്നു. ജെ-ലീഗ് ആരംഭിച്ചപ്പോൾ പലരും വിലയിരുത്തിയത് ആളുകളെ ആകർഷിക്കാനുള്ള ആസ്വാദനത്തിൽ കവിഞ്ഞ ഒന്നുമല്ലെന്നാണ്. ലക്ഷ്യമിട്ട ഏതാണ്ടെല്ലാ കാര്യങ്ങളും ആർജിച്ചതായി അദ്ദേഹം പറയുന്നു.  
ജെ-ലീഗാണ് പ്രൊഫഷനൽ ഫുട്‌ബോൾ ജപ്പാനിൽ വേരൂന്നാൻ കാരണമായത്. മുമ്പ് വ്യവസായ കമ്പനികളുടെ ടീമായിരുന്നു അവിടെയുണ്ടായിരുന്നത്. ലീഗ് വന്ന ശേഷം അതാത് പ്രദേശത്തിന്റെ ക്ലബ്ബുകളായി. സീക്കൊ, ഗാരി ലിനേക്കർ തുടങ്ങിയ വമ്പൻ കളിക്കാരെ കൊണ്ടുവന്നത് ലീഗ് ജനപ്രിയമാവാൻ കാരണമായി. കസുയോഷി മിയൂറയെ പോലുള്ള പ്രാദേശിക കളിക്കാർ വലിയ താരങ്ങളായി ജനമനസ്സിൽ ഇടം നേടി. കളിക്കാരുടെ നിലവാരമുയർന്നത് ദേശീയ ടീമിന്റെ ശേഷി വർധിപ്പിച്ചു. അതിന് മുമ്പ് ഒരിക്കലും ജപ്പാൻ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. 1998 ലെ ഫ്രാൻസ് ലോകകപ്പിലായിരുന്നു അരങ്ങേറ്റം. അതിനു ശേഷം ജപ്പാനില്ലാതെ ഒരു ലോകകപ്പും നടന്നിട്ടില്ല. നാലു തവണ ഏഷ്യൻ ചാമ്പ്യന്മാരായി. പ്രാദേശിക കളിക്കാരുടെ നിലയ്ക്കാത്ത പ്രവാഹത്തിനാണ് അത് തുടക്കമിട്ടത്. അത് ദേശീയ ടീമിന്റെ ഉയർച്ചക്ക് അടിത്തറയിട്ടുവെന്ന് 2010 ലെ ലോകകപ്പിൽ കളിച്ച കെൻഗൊ നകാമുറ പറയുന്നു. വൈകാതെ യൂറോപ്യൻ ക്ലബ്ബുകൾ ജപ്പാൻ കളിക്കാരിൽ താൽപര്യം കാണിച്ചു. മിയൂറയും ഹിദെതോഷി നകാതയും ഇറ്റലിയിലെ വൻ ക്ലബ്ബുകളുമായി കരാറൊപ്പിട്ടു. 
വിദേശത്തേക്കുള്ള ജപ്പാൻ കളിക്കാരുടെ ഒഴുക്ക് അതോടെ തുടങ്ങി. കഴിഞ്ഞ ലോകകപ്പിൽ ജപ്പാൻ ടീമിലെ ഏഴു പേർ മാത്രമാണ് ജെ-ലീഗ് ക്ലബ്ബുകളിൽ കളിച്ചിരുന്നത്. വിദേശത്തേക്കുള്ള കുടിയേറ്റം ജപ്പാൻ ടീമിന് ഗുണം  ചെയ്‌തെങ്കിലും ജെ-ലീഗിനെ അത് ബാധിച്ചിട്ടുണ്ട്. ജെ-ലീഗ് ടീമിൽ നിന്ന് കൂടുതൽ കളിക്കാർ ജപ്പാൻ ദേശീയ ടീമിൽ വേണമെന്നും അതാണ് ജെ-ലീഗിനെ കൂടുതൽ സമ്പന്നമാക്കുകയെന്നും നകാമുറ കരുതുന്നു. കാവസാക്കി ഫ്രണ്ടയ്‌ലിനു വേണ്ടി എഴുന്നൂറിലേറെ മത്സരം  കളിച്ച കളിക്കാരനാണ് നകാമുറ. കഴിഞ്ഞ ആറു സീസണിനിടെ നാലു തവണ ഫ്രണ്ടയ്ൽ ജെ-ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. എന്നാൽ കവോരു മിതോമ ഉൾപ്പെടെ അഞ്ച് ദേശീയ കളിക്കാർ രണ്ട് കൊല്ലത്തിനിടെ ക്ലബ്ബ് വിട്ടു. കളിക്കാർ യൂറോപ്പിലേക്ക് ചേക്കേറുന്നത് തടയാനാവില്ലെന്നും വരുംവർഷങ്ങളിൽ ആ ഒഴുക്ക് വർധിക്കുകയാണ് ചെയ്യുകയെന്നും നകാമുറ കരുതുന്നു. ജെ-ലീഗിൽ നിക്ഷേപം വർധിപ്പിച്ച് മികച്ച താരങ്ങളെ പകരം കൊണ്ടുവരികയാണ് വേണ്ടതെന്ന് അദ്ദേഹം നിർദേശിക്കുന്നു. കളിക്കാർ കരാർ കാലാവധി പൂർത്തിയാക്കിയ വിദേശ ക്ലബ്ബുകളിലേക്ക് പോവുമ്പോൾ ക്ലബ്ബുകൾക്ക് ഒന്നും ലഭിക്കുന്നില്ല. അത് വലിയ നഷ്ടമാണ്. വിദേശ ട്രാൻസ്ഫറുകൾ ജെ-ലീഗ് ക്ലബ്ബുകൾക്ക് ഗുണം ചെയ്യണം -നകാമുറ പറഞ്ഞു. 
അറിയപ്പെടുന്ന നിരവധി കളിക്കാർ ഇപ്പോഴും ജെ-ലീഗിലുണ്ട്. എങ്കിലും അവരിൽ പലരും പ്രതാപകാലം അസ്തമിച്ചവരാണ്. ലോകകപ്പ് ജേതാക്കളായ ആന്ദ്രെസ് ഇനിയെസ്റ്റ, ഫെർണാണ്ടൊ ടോറസ്, ഡാവിഡ് വിയ, ലുക്കാസ് പൊഡോൾസ്‌കി എന്നിവരെല്ലാം സമീപകാലത്ത് ജെ-ലീഗിൽ കളിച്ചിട്ടുണ്ട്. ഇനിയെസ്റ്റ ഇപ്പോഴും വിസൽ കോബെയുടെ മധ്യനിര ഭരിക്കുന്നു. മുപ്പത്തെട്ടാം വയസ്സിൽ ജെ-ലീഗിലെ ആറാം സീസണാണ് ഇനിയെസ്റ്റ തുടങ്ങുക. ഇതുപോലുള്ള പ്രമുഖ കളിക്കാരുടെ സാന്നിധ്യം ജെ-ലീഗിന് ആവശ്യമാണെന്ന് ഇനിയെസ്റ്റക്കൊപ്പം കളിക്കുകയും കഴിഞ്ഞ സീസണിനൊടുവിൽ വിരമിക്കുകയും ചെയ്ത ഡിഫന്റർ തമോവാകി മകീനൊ പറയുന്നു. പതിമൂന്നാം വയസ്സിലാണ് നകാമുറ ജെ-ലീഗിന്റെ ഉദ്ഘാടനം ടി.വിയിൽ കണ്ടത്. അതാണ് ജെ-ലീഗിൽ കളിക്കാൻ പ്രചോദനമായത്. 

 

Latest News