പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പുണ്ടെങ്കില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. പ്രവര്‍ത്തക സമിതിയിലൂടെ മത്സരിച്ച് എത്തുന്ന രീതിയിലാണ് മഹത്വമുള്ളതെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന് വരുന്ന നാമനിര്‍ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രിയങ്കാ ഗാന്ധി മുന്നോട്ടു വെച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്നും ഗാന്ധി കുടുംബത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതേസമയം പ്രവര്‍ത്തക സമിതിയിലേക്ക് മല്‍സരിക്കാനില്ല എന്നാണ് നിലവിലെ തീരുമാനമെന്ന് ശശി തരൂര്‍ എം പി അറിയിച്ചു.

Tags

Latest News