മുംബൈ- ഒന്നും രണ്ടും കോവിഡ് തരംഗ കാലത്ത് ആയിരക്കണക്കിന് തൊഴിലാളികളെ സഹായിച്ച ബോളിവുഡ് നടന്‍ സോനു സൂദിന്റെ പേരില്‍ ഹൈദരാബാദില്‍ മന്തി പ്ലേറ്റ്.
ഹൈദരാബാദിലെത്തി അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ആദ്യത്തെതുമായ അണ്‍ലിമിറ്റഡ് മന്തി പ്ലേറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ഗിസ്മത് ജയില്‍ മന്തി ശാഖയില്‍ വെച്ചാണ് സോനു സൂദ് പുതിയ മന്തി പ്ലേറ്റ് ഉദ്ഘാടനം ചെയ്യുന്നത്.
വിവിധ ശാഖകളുള്ള ഗിസ്മത് ജയില്‍ മന്തി സോനു സൂദിന്റെ വീഡിയോ പങ്കിട്ടു, ഇതിലാണ് ഏറ്റവും വലിയ മന്തി പ്ലേറ്റിനെക്കുറിച്ച് അദ്ദേഹം തെലുഗ് ആരാധകരെ അറിയിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ മന്തി പ്ലേറ്റിന് സോനു സൂദ് പ്ലേറ്റ് എന്നാണ് അവര്‍ പേരിട്ടിരിക്കുന്നതെന്നും അതിനാല്‍ തന്നെ വളരെ സവിശേഷമായ നിമിഷമാണെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
ജിസ്മത് ജയില്‍ മന്തി ശൃംഖലയുടെ വിവിധ ഭക്ഷണശാലകളില്‍ ഉടന്‍ തന്നെ 'സോനു സൂദ് പ്ലേറ്റ്' ലഭ്യമാകുമെന്ന് ജിസ്മത് ജയില്‍ മന്തി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അറിയിച്ചു.സോനു സൂദ് അടുത്തതായി അഭിനയിക്കുന്നത് 'തമിളരസന്‍' എന്ന തമിഴ് ചിത്രത്തിലാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)