ന്യൂയോര്‍ക്ക് - പത്ത് കറുത്ത വര്ഗക്കാതെ കൂട്ടക്കൊല ചെയ്ത വെള്ളക്കാരനായ അമേരിക്കന്‍ യുവാവിന് ജീവപര്യന്തം. ബഫല്ലോയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ 10 ആഫ്രോ അമേരിക്കന്‍ വംശജരെയാണ് 19 വയസുകാരനായ പെയ്ടണ്‍ ജെന്‍ഡ്രൊന്‍ വെടിവച്ചുകൊന്നത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി പരോള്‍ അനുവദിക്കില്ലെന്നും പറഞ്ഞു.
2022 മേയില്‍ ബഫല്ലോയിലുള്ള ടോപ്സ് ഫ്രണ്ട്ലി സൂപ്പര്‍മാര്‍ക്കറ്റിലാണു കേസിനാസ്പദമായ സംഭവം. പെന്‍സില്‍വേനിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കോണ്‍ക്ലിനില്‍ താമസിക്കുന്ന ജെന്‍ഡ്രൊന്‍ അവിടെനിന്നു 320 കിലോമീറ്റര്‍ ദൂരം വാഹനമോടിച്ചെത്തിയാണു അക്രമം നടത്തിയത്.
വെടിയുണ്ട ഏല്‍ക്കാതിരിക്കാനുള്ള കവചവുമണിഞ്ഞ് പട്ടാളവേഷത്തിലെത്തിയ ജെന്‍ഡ്രൊന്‍, ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ വഴി ആക്രമണം സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീം ചെയ്തു. രണ്ടു മിനിറ്റ് ആയപ്പോഴേക്കും പ്ലാറ്റ്ഫോമായ 'ട്വിച്ച്' ഇടപെട്ടു സ്ട്രീമിങ് നിര്‍ത്തി. ജെന്‍ഡ്രൊന്റെ വെടിയേറ്റ 13 പേരില്‍ രണ്ടു പേരൊഴിച്ച് ബാക്കിയെല്ലാം ആഫ്രോ-അമേരിക്കന്‍ വംശജരായിരുന്നു.