ഷാര്‍ജയില്‍ കുത്തേറ്റുമരിച്ച ഹക്കീമിന്റെ മൃതദേഹം ഖബറടക്കി

ഷാര്‍ജ/പാലക്കാട്- ഷാര്‍ജയില്‍ കുത്തേറ്റു മരിച്ച, കാഞ്ഞിരപ്പുഴ കല്ലാംകുഴി പടലത്ത് വീട്ടില്‍ ഹംസയുടെ മകന്‍ ഹക്കീമിന്റെ മൃതദേഹം പാലക്കാട്ട് ഖബറടക്കി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അബ്ദുല്‍ ഹക്കീമിന്റെ മരണം. ഷാര്‍ജയിലെ നടപടികള്‍ക്കു ശേഷം ഇന്നലെ പുലര്‍ച്ചെയാണു മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയ മൃതദേഹം രാവിലെ എട്ടരയോടെ വീട്ടിലെത്തിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിനാളുകള്‍ ഹക്കീമിനെ ഒരുനോക്കു കാണാന്‍ തടിച്ചുകൂടി. ഷാര്‍ജയിലെ സ്വകാര്യ ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജരായിരുന്നു അബ്ദുല്‍ ഹക്കീം.
ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപത്തെ കഫ്റ്റീരിയയില്‍ സഹപ്രവര്‍ത്തകരും പാക്കിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ പോയപ്പോള്‍ കത്തികൊണ്ടുള്ള പാക്കിസ്ഥാന്‍ പൗരന്റെ ആക്രമണത്തിലാണ് ഹക്കീമിനു ജീവന്‍ നഷ്ടപ്പെട്ടത്. ആക്രമണത്തില്‍ മറ്റു രണ്ടു മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്‍ സ്വദേശിയെ പോലീസ് പിടികൂടി.

 

Latest News