മസ്‌കത്ത് ബസ് അപകടത്തില്‍ നാലു പേര്‍ മരിച്ചു, നാലു പേര്‍ക്ക് ഗുരുതര നില

മസ്‌കത്ത് - മസ്‌കത്തിലുണ്ടായ ബസ് അപകടത്തില്‍ നാലു പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരം. അഖബ ഖന്തബില്‍നിന്ന് അല്‍ ബുസ്താന്‍ റോഡ് വാദി അല്‍ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 പേരാണ് ബസിലുണ്ടായിരുന്നത്. ഏഴു പേര്‍ക്ക് സാരമായ പരിക്കും 38 പേര്‍ക്ക് നേരിയ പരിക്കുമേറ്റുവെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

 

Latest News