വേദനയില്ലാതെ മരിക്കുന്നത് ഗൂഗിളില്‍ സെര്‍ച്ച്  ചെയ്ത എന്‍ജിനിയറുടെ ജീവന്‍ പോലീസ് രക്ഷിച്ചു 

മുംബൈ-ഗൂഗിളില്‍ ജീവനൊടുക്കാനുള്ള വഴികള്‍ തെരഞ്ഞ യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ മുംബൈ പോലീസിനെ സഹായിച്ചത് രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍. കടബാധ്യതമൂലം മുന്‍പു 2 വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഐടി ഉദ്യോഗസ്ഥനെ (25)യാണു രക്ഷിച്ചത്. 'വേദനയില്ലാതെ ആത്മഹത്യ ചെയ്യുന്നത് എങ്ങനെ' എന്നു യുവാവ് ഗൂഗിളില്‍ പലവട്ടം തെരഞ്ഞതു ശ്രദ്ധയില്‍പെട്ട ഇന്റര്‍പോള്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ മുംബൈ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗൂഗിളില്‍ തിരഞ്ഞ ആളുടെ ഐപി അഡ്രസ്സും സ്ഥലവും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവാവിനെ വിളിച്ചുകൊണ്ടുവന്ന് കൗണ്‍സലിങ് നല്‍കുകയും അച്ഛനമ്മമാരെ അറിയിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി ബാങ്ക് വായ്പ എടുത്ത 2 ലക്ഷം രൂപ, മൊബൈല്‍ വാങ്ങാന്‍ സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ 30,000 രൂപ, ക്രെഡിറ്റ് കാര്‍ഡില്‍ കുടിശ്ശികയായ 65,000 രൂപ എന്നിവയാണു കടങ്ങളെന്നു യുവാവ് പറഞ്ഞു.

Latest News