അജ്മാന്‍- യു.എ.ഇയിലെ അജ്മാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ കത്തിച്ചാമ്പലായി. പാര്‍പ്പിട കെട്ടിടവും പ്രിന്റിംഗ് പ്രസും വെയര്‍ ഹൗസും നിരവധി കാറുകളും കത്തിനശിച്ചു.
ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാല് എമിറേറ്റുകളില്‍നിന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. അജ്മാനിലെ മൂന്നാം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് വെയര്‍ ഹൗസുകളേയും താമസ കേന്ദ്രത്തെയും വിഴുങ്ങിയ അഗ്നിബാധ. കെട്ടിടത്തിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.
അജ്മാനു പുറമെ, ഷാര്‍ജ, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍നിന്നും ഫയര്‍ സര്‍വീസ് എത്തിയാണ് തീയണച്ചത്. നിയന്ത്രണ വിധേയമായാതി അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും സിഫില്‍ ഡിഫന്‍സ് ഡയരക്ടറും അറിയിച്ചു.
السيطرة على حادث حريق متطور في صناعية عجمان pic.twitter.com/4BTS5X45Z2
— ajmanpoliceghq (@ajmanpoliceghq) February 17, 2023
السيطرة على حادث حريق متطور في صناعية عجمان pic.twitter.com/4BTS5X45Z2
— ajmanpoliceghq (@ajmanpoliceghq) February 17, 2023