ദുബായ്- കുറച്ചു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ വല്ല അമേരിക്കന്‍ മലയാളിയേയും കല്യാണം കഴിച്ച് കുടിയേറുകയായിരുന്നു മലയാളത്തിലെ നടിമാരുടെ വിധി. ഇത് തിരുത്തിയെഴുതുകയാണ് നടി റോമ. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച നടി ഇനി ദുബായില്‍ ബിസിനസുകാരി. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആണ് റോമയുടെ തട്ടകം. ഇതിനായി ദുബായില്‍ സ്ഥിരതാമസമാക്കും. ആറു കോടി രൂപ മൂലധന നിക്ഷേപമുള്ളതാണു പുതിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നു റോമ പറഞ്ഞു.
നേരത്തെ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയ നടി ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയല്‍ എസ്റ്റേറ്റ് ട്രേഡ് ലൈസന്‍സും കരസ്ഥമാക്കി.
ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ വഴിയാണ് ഇതിന്റെ കടലാസുജോലികള്‍ പൂര്‍ത്തിയാക്കിയത്. ഇസിഎച്ച് ആസ്ഥാനത്ത് സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്നു നടി ലൈസന്‍സ് ഏറ്റുവാങ്ങി.
ദുബായ് ബിസിനസ് ബേ കേന്ദ്രമായി പുതിയ റിയല്‍ എസ്റ്റേറ്റ് ഓഫിസ് തുറക്കുമെന്നും റോമ പറഞ്ഞു. ദുബായില്‍ സ്വന്തം സംരംഭം തുടങ്ങാനായതില്‍ അതിയായ സന്തോഷമുണ്ടെന്നു റോമ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)