ലോകസുന്ദരിമാര്‍ യു.എ.ഇയില്‍ ഒത്തുകൂടും, ഇത്തവണ മത്സരം അറബ് നാട്ടിലാണ്

ദുബായ്- ഈ വര്‍ഷത്തെ ലോക സൗന്ദര്യ മത്സരത്തിന് വേദിയാകാന്‍ യു.എ.ഇ ഒരുങ്ങുന്നു. എഴുപത്തിയൊന്നാമത് മിസ് വേള്‍ഡ് മത്സരത്തിന്റെ വേദിയാണ് യു.എ.ഇയില്‍ ഒരുങ്ങുന്നത്. 81 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തും.  ഇപ്പോഴത്തെ ലോക സുന്ദരി കരോലിന ബിലവസ്‌ക അടുത്ത റാണിയെ കിരീടമണിയിക്കും.
മിസ് വേള്‍ഡ് ലിമിറ്റഡ് ചെയര്‍പേഴ്‌സന്‍ ജൂലിയ മോര്‍ലിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മത്സരവേദിയും ദിനവും അടക്കമുള്ള വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് മോര്‍ലി പറഞ്ഞു. ദുബായ് ആകും വേദിയെന്നാണ് കരുതുന്നത്.
2022 മാര്‍ച്ചില്‍ പ്യൂട്ടോറികോയിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സൗന്ദര്യ മത്സരം. പോളണ്ടുകാരി കരോലിനയാണ് ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. 17 നും 27 നുമിടയില്‍ പ്രായമുള്ള അവിവാഹിതകളും കുട്ടികളില്ലാത്തവരുമായ യുവതികള്‍ക്കാണ് മത്സരയോഗ്യത.

 

Latest News