Sorry, you need to enable JavaScript to visit this website.

ഡോ:റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, വൈറല്‍ ചിത്രങ്ങള്‍ കാണാം

ഒടുവില്‍ ആരാധകരുടെ ആഗ്രഹം സഫലമായി. ബിഗ്‌ബോസ് താരം ഡോ: റോബിന്‍ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോബിന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഒന്നര ലക്ഷത്തിലേറെ ലൈക്കാണ് കിട്ടിയത്. വിവാഹ നിശ്ചയത്തിന്റെ കൂടുതല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കുകയാണ്.
വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട്  ആരതി പൊടി ഹൃദ്യമായ കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. 'ഇന്ന് ഞാന്‍ വളരെ സന്തുഷ്ടനാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്: ഒരു സംരംഭകന്‍, ഒരു ഡിസൈനര്‍, ഒരു നടി എന്നീ നിലകളില്‍ എന്റെ ഭാവി പ്രൊഫഷണല്‍ ജീവിതം. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴില്‍ ജീവിതവും വിജയിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ വളരെ സന്തോഷവാനാണ്, കാരണം നാളെ ഞാന്‍ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്', എന്നാണ് ആരതി കുറിച്ചത്. ഈ പോസ്റ്റ് റോബിന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

ബിഗ് ബോസ് സീസണ്‍ നാലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കിയ താരമാണ് ഡോ. റോബില്‍ രാധാകൃഷ്ണന്‍. ഷോയുടെ പാതി വഴിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആര്‍ക്കും കിട്ടാത്ത ആരാധക പിന്തുണയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന് ലഭിക്കുന്നത്. ഷോ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോബിനോടുള്ള ആരാധകരുടെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതോടൊപ്പം തന്നെ ഹെയ്റ്റേഴ്സും ധാരാളമുണ്ട്.
റോബിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. പ്രതിശ്രുത വധു ആരതി പൊടിയുമായിട്ടുള്ള വിവാഹനിശ്ചയമാണ് ഫെബ്രുവരി പതിനാറിന് നടക്കാന്‍ പോവുന്നത്.


ബിഗ് ബോസില്‍ ദില്‍ഷയുമായി പ്രണയാഭ്യാര്‍ഥന നടത്തിയ റോബിന്‍ പുറത്ത് വന്നതിന് ശേഷം ശുഭകരമായ വാര്‍ത്തയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ റോബിനുമായിട്ടൊരു ദാമ്പത്യം ഉടനെ സാധിക്കില്ലെന്ന് ദില്‍ഷ ഉറപ്പിച്ചതോടെ ആ ബന്ധം മുന്നോട്ട് നീണ്ടില്ല. പിന്നീടാണ് ആരതി പൊടി എന്നൊരു പെണ്‍കുട്ടിയുടെ എന്‍ട്രി. റോബിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന പെണ്‍കുട്ടിയുടെ പേരിനൊപ്പം ഗോസിപ്പുകള്‍ വന്നതിന് പിന്നാലെ കേട്ടതൊക്കെ സത്യമാണെന്ന് റോബിന്‍ വ്യക്തമാക്കുകയായിരുന്നു.

 

പിന്നീട് റോബിനെ പോലെ തന്നെ ആരതി പൊടിയും പ്രശസ്തയായി. സ്വന്തമായി ബിസിനസും സിനിമാഭിനയുമൊക്കെയായി സെലിബ്രിറ്റി തന്നെയാണ് ആരതി. റോബിനോട് ഇഷ്ടത്തിലായതിന് പിന്നാലെ ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ വന്ന് തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

 

 

 

 

 

Latest News