ജിദ്ദ- ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ജിദ്ദ നവോദയ അനാകിഷ് ഏരിയ ജോയിന്റ് സെക്രട്ടറിയും ഏരിയ രക്ഷാധികാരി സമിതി അംഗവുമായ അബ്ദുൽ ഖാദറിന് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
അബ്ദുൽ ഖാദറിനുള്ള ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരങ്ങൾ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടും ട്രഷറർ സി.എം അബ്ദുറഹ് മാനും നൽകി. ഏരിയ പ്രസിഡന്റ് ഗഫൂർ മമ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രേംകുമാർ സ്വാഗതവും ഏരിയ കുടുംബവേദി കൺവീനർ മുജീബ് കൊല്ലം നന്ദിയും പറഞ്ഞു. സി.സി മെമ്പർമാരായ ഷിനു കെ.എച്ച് പന്തളം, മുസാഫർ പാണക്കാട്, ഏരിയ കമ്മിറ്റി മെംബർമാരായ സുധീർ കൊല്ലം, ഖലീൽ കെ.ടി, ഫൈസൽ തിരൂർ, മുനീർ പാണ്ടിക്കാട്, ഷംസു വണ്ടൂർ, മുഹമ്മദ് ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.







