അമ്മ മരിച്ചതോടെ വിഷാദരോഗിയായി, മിഷിഗണിലെ കൊലയാളിയുടെ കഥ ഇങ്ങനെ...

ലാന്‍സിംഗ്, മിഷിഗണ്‍- തിങ്കളാഴ്ച രാത്രി മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ മൂന്ന് വിദ്യാര്‍ഥികളെ വെടിവെച്ചുകൊല്ലുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമി തെറ്റുകളിലേക്ക് വഴുതി വീണത് അമ്മയുടെ മരണശേഷം. രണ്ട് വര്‍ഷം മുമ്പ് അമ്മയുടെ മരണത്തോടെ യാള്‍ ഏകാന്തതയിലേക്ക് വഴുതിവീണതായി ഒരു അഭിമുഖത്തില്‍ പിതാവ് പറഞ്ഞു.
43 കാരനായ ആന്റണി മക്‌റേയ്ക്ക് തന്റെ അമ്മ ലിന്‍ഡ മക്‌റേയുടെ നഷ്ടം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു, 2020 സെപ്റ്റംബര്‍ 13ന് അവര്‍ പക്ഷാഘാതം ബാധിച്ച് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ പെരുമാറ്റവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മാറിയെന്ന് പിതാവ് മൈക്കല്‍ മക്‌റേ പറഞ്ഞു.
'അവന്‍ അമ്മയുടെ കുട്ടിയായിരുന്നു. അവന്‍ അമ്മയെ സ്‌നേഹിച്ചു. അമ്മ അവന്റെ സഹോദരിയെപ്പോലെയായിരുന്നു- മൈക്കല്‍ മക്‌റേ പറഞ്ഞു. 'എല്ലാം വളരെ വേഗത്തിലായിരുന്നു.
അമ്മയുടെ പെട്ടെന്നുള്ള മരണശേഷം, മക്‌റേ വെയര്‍ഹൗസിലെ ജോലി ഉപേക്ഷിച്ചു. ദിവസം മുഴുവന്‍ തന്റെ മുറിയില്‍ വീഡിയോ ഗെയിമുമായി കഴിഞ്ഞുകൂടി. അമ്മയെക്കുറിച്ചുള്ള ചിന്ത മനസ്സില്‍നിന്ന് പോകാന്‍ അനുവദിച്ചില്ല. പതുക്കെ അവന്‍ ദുഷ്ടനും നീചനും ആയിത്തീരാന്‍ തുടങ്ങി- പിതാവ് പറഞ്ഞു.
45 വര്‍ഷമായി ലിന്‍ഡയുമായി മക്‌റെയുടെ വിവാഹം കഴിഞ്ഞിട്ട്. ജോലിക്ക് അപേക്ഷിക്കാനും കൗണ്‍സിലിംഗ് തേടാനും അവനോടൊപ്പം പള്ളിയില്‍ പോകാനും താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അച്ഛന്‍ പറഞ്ഞു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News