അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി റൊമാന്റിക് എന്റർടെയ്‌നർ പ്രണയവിലാസം ഫെബ്രുവരി 17 ന് തിയേറ്ററുകളിലെത്തും. സൂപ്പർ ശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന
ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ മുരളി. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത് നായർ എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ ടീസർ ശ്രദ്ധിക്കപ്പെട്ടിരുന്നു.






