മൂടിവെച്ച അഴിമതികള്‍ പുറത്ത് വരുന്നു, ലൈഫ് മിഷന്‍ കോഴയില്‍ മുഖ്യമന്ത്രിക്കും പങ്കെന്ന് വിഡി സതീശന്‍

കൊച്ചി: ഒന്നാം പിണറായി സര്‍ക്കാറിലെ മൂടി വയ്ക്കപ്പെട്ട അഴിമതികള്‍ ഓരോന്നായി പുറത്തു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വധികാരത്തോടെ പ്രവര്‍ത്തിച്ച ആളാണ് കോഴക്കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ശിവശങ്കര്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സി ബി ഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് പറയണം. പിണറായി വിജയന്‍ മൗനം വെടിയണം. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളും  പ്രതിപക്ഷവും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. മുഖ്യമന്ത്രി പിണറായി വിജയനും ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമെങ്കില്‍ എന്തിനാണ് സി ബി ഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ പോയതെന്നും വി ഡി സതീശന്‍ ചോദിച്ചു.

ലൈഫ് മിഷന്‍ കോഴ കേസില്‍ എം ശിവശങ്കര്‍ അഞ്ചാം പ്രതിയാക്കിയാണ് സി ബി ഐ കേസെടുത്തിട്ടുള്ളത്.  സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ പ്രതിയായത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കറിന് നല്‍കിയെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. സരിതിനും സന്ദീപിനുമായി 59 ലക്ഷം നല്‍കി. സന്ദീപിന് ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News