Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

പരിശോധനയോട് സഹകരിക്കണമെന്ന് ജീവനക്കാര്‍ക്ക് ബി ബി സിയുടെ ഇ-മെയില്‍ സന്ദേശം

ന്യൂദല്‍ഹി :  ഇന്ത്യയിലെ ബി ബി സി ഓഫീസുകളില്‍ നടക്കുന്ന റെയ്ഡില്‍  ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബി ബി സി. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് ബി ബി സി നിര്‍ദ്ദേശം നല്‍കിയത്. വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല, എന്നാല്‍ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് നിര്‍ദ്ദേശം.

അതേ സമയം ബി ബി സി ഓഫീസുകളിലെ പരിശോധനയില്‍  ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ്  ഡിജിറ്റല്‍ അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവര്‍ത്തനം തടയരുതെന്ന്  അസോസിയേഷന്‍ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങള്‍  ജനാധിപത്യ സംവിധാനത്തിന്റെ  സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കും. ആദായനികുതി പരിശോധനകള്‍ മാധ്യമങ്ങള്‍ക്ക് മേലുള്ള പീഡനം ആയി മാറുന്നത് ഇന്ത്യയുടെ പ്രതിച്ഛായയെത്തന്നെ ബാധിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.  ബി ബി സിയുടെ മുംബൈ, ദില്ലി ഓഫീസുകളിലെ പരിശോധന ഇന്നും തുടരുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News