ഇമാർ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

മുനീർ മുസ് ലിയാരകത്ത്, അബ്ദു സുബ്ഹാൻ അബ്ബാസ് , അബ്ഷീർ വളപട്ടണം

ജിദ്ദ- കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ജീവനക്കാരുടെ മലയാളി കൂട്ടായ്മയായ ഇമാർ മലയാളി അസോസിയേഷൻ (ഇമ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മുനീർ മുസ് ലിയാരകത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദു സുബ്ഹാൻ അബ്ബാസ് ആണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി അബ്ഷീർ വളപട്ടണവും നിശ്ചയിക്കപ്പെട്ടു.
പത്തു വർഷത്തിലധികമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കൂട്ടായ്മ, നിരവധി സാമ്പത്തിക സേവന സംരംഭങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ടെന്നും തുടർന്നും പ്രസ്തുത സേവന പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു. 
പുതിയ കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഉണ്ണി ആമ്പല്ലൂർ, ഇർഷാദ് കണ്ണൂർ, ഷബീറലി ലവ, ജുനൈദ് പുല്ലാര, ജോഷി പത്തനംതിട്ട, ഷാക്കിർ മുള്ളമ്പാറ, നിയാസ് അറക്കൽ, ഫൈറൂസ് വെള്ളിയാമ്പുറം എന്നിവരെയുംതെരഞ്ഞെടുത്തു.
 

Tags

Latest News