നവദമ്പതികള്‍ ആദ്യ രാത്രി വീഡിയോയിലാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു, കാണികളുടെ തിരക്ക്

വിവാഹ വീഡിയോകളും ഫോട്ടോകളും പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റു ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നവദമ്പതികള്‍ ഇക്കാര്യത്തില്‍ അല്‍പ്പം ഇതിര് കടന്നു പോയിരിക്കുകയാണ്. തങ്ങളുടെ ആദ്യരാത്രി വീഡിയോയില്‍ പകര്‍ത്തി അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയിതിരിക്കുകയാണ് രാഹുലും ആരുഷിയും. ഈ വീഡിയോ ഉണ്ടാക്കുന്ന ഓളം ചെറുതല്ല. ഭാര്യയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ സഹായിക്കുന്ന ഭര്‍ത്താവില്‍ നിന്നുമാണ് വീഡിയോയുടെ തുടക്കം. ഇത് അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാവാന്‍ വഴിയില്ല. ക്യാമറ ഓണ്‍ ആക്കിയതായും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായും ഇരുവര്‍ക്കും ബോധ്യമുണ്ട് എന്ന് വീഡിയോ ദൃശ്യങ്ങള്‍ പറയും.
വിവാഹത്തിനായി അണിഞ്ഞ ആഭരണങ്ങളും സങ്കീര്‍ണമായ മുടിക്കെട്ടും കെട്ടുപിണഞ്ഞ ലെഹങ്കയുടെ ടോപ്പും അഴിച്ചുമാറ്റാന്‍ രാഹുല്‍ ഭാര്യയെ സഹായിക്കുന്നുണ്ട്. അത് ആരുഷിക്കു വലിയൊരു ആശ്വാസമാകുന്നു എന്ന് വീഡിയോയില്‍ നിന്നും മനസിലാക്കാം. ജനുവരി 25ന് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും ആരുഷി പോസ്റ്റ് ചെയ്ത വീഡിയോ ആണിത്. ഇതിനു ശേഷം ദമ്പതികള്‍ ബാലിയില്‍ ഹണിമൂണ്‍ പോയ വിവരങ്ങളും ഈ പേജില്‍ കാണാം.  വീഡിയോയുടെ കമന്റ് ഓഫ് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെയേറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സ് എന്നാണ് രാഹുലും ആരുഷിയും സ്വയം വിശേഷിപ്പിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News