ക്ഷേത്രത്തിന് കൂടുതല്‍ നിരക്കില്ല; വിദ്വേഷ പ്രചാരണം തള്ളി വൈദ്യുതി മന്ത്രി

തിരുവനന്തപുരം-ക്ഷേത്രങ്ങളില്‍ വൈദ്യുതി നിരക്ക് മറ്റ് ആരാധനാലയങ്ങളെക്കാള്‍ കൂടുതലാണെന്ന പ്രചാരണം തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നിരക്ക് നിശ്ചയിക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയ താരിഫില്‍ അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണെന്ന് മന്ത്രി പറഞ്ഞു.
500 യൂനിറ്റിന് താഴെ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂനിറ്റിനും 5.80 രൂപയും, 500 യൂനിറ്റിനു മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.65 രൂപയുമാണ് നിരക്ക്. ഇതിനു പുറമെ, ഫിക്‌സഡ് ചാര്‍ജായി ഒരു കിലോവാട്ടിന് പ്രതിമാസം 70 രൂപയും ഈടാക്കും.

വ്യാജപ്രചാരണങ്ങളിലൂടെ, കെ.എസ്.ഇ.ബിയെ നശിപ്പിക്കാനാകില്ല. വൈദ്യുതി നിരക്ക് സാധാരണ പൗരന്മാര്‍ക്ക് യൂനിറ്റിന് 7.85 രൂപ, മസ്ജിദ് യൂനിറ്റിന് 1.85 രൂപ, പള്ളി യൂനിറ്റിന് 1.85 രൂപ, ക്ഷേത്രം യൂനിറ്റിന് 7.85 രൂപ, ഇതാണ് നമ്മുടെ മതേതര ഇന്ത്യ' എന്നായിരുന്നു പ്രചാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News