ജിദ്ദ- വൈവിധ്യമാർന്ന കലാപരിപാടികളോടെ ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) പതിനാലാം വാർഷികം ആഘോഷിച്ചു. അൽ റയാൻ പോളിക്ലിനിക് ജനറൽ ഫിസിഷ്യൻ ഡോ. വിനീത പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും രക്ഷാധികാരി പി.എം മായിൻകുട്ടി വിശദീകരിച്ചു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഇന്റേണിസ്റ്റ് ഡോ. ഇന്ദു ആശംസ നേർന്നു. ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ സ്വാഗതവും ട്രഷറർ സുബൈർ മത്താശേരി നന്ദിയും പറഞ്ഞു.
മികച്ച മാധ്യമ പ്രവർത്തകനുള്ള മക്ക ഒ.ഐ.സി.സിയുടെ അവാർഡിന് അർഹനായ പി.എം. മായിൻ കുട്ടിയെ ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം മുതിർന്ന മാധ്യമ പ്രവർത്തകൻ മുസാഫിർ സമ്മാനിച്ചു. ജുബൈലിൽ നടന്ന സൗദിതല സി.ബി.എസ്.ഇ ക്ലസ്റ്റർ ഡിബേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ അബ്ദുൽ ഖാദറിനെയും നൃത്ത രംഗത്തെ മികച്ച പ്രകടനത്തിന് യാസീൻ ഹാഷിമിനെയും മാധ്യമ പ്രവർത്തകരായ കബീർ കൊണ്ടോട്ടിയും ജാഫർ അലി പാലക്കോടും മെമന്റോ നൽകി ആദരിച്ചു.
കലാപരിപാടികൾക്ക് കോഡിനേറ്റർ കലാം എടയാർ നേതൃത്വം നൽകി. ഗാനസന്ധ്യയിൽ മുംതാസ് അബ്ദുറഹ്മാൻ, സോഫിയ സുനിൽ, ബൈജുദാസ്, ഡോ. ഹാരിസ്, ചന്ദ്രു, മൗഷ്മി ഷെരീഫ്, കൂട്ടായ്മ അംഗങ്ങളായ കലാം, അൻവർ തോട്ടുംമുഖം, സിമി അബ്ദുൽ ഖാദർ, മുഫ്സില ഷിനു, ഷിനു ജമാൽ, അമൻ ഫൈസൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ ഖാദർ, സഹീർ മാഞ്ഞാലി, ജോഷ്ല ഹാഷിം കുടുംബങ്ങളുടെ കപ്പിൾ ഡാൻസ് സീസൺസ് ഓഡിറ്റോറിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്യരുടെ മനം കവർന്നു. സുബൈർ ജെ.കെ ഏകാംഗ നാടകവുമായി രംഗത്തെത്തി. കുട്ടികളുടെ കലാവിരുന്നിൽ റീം ഫാത്തിമ അൻഫൽ, റിഫ അൻഫൽ, അമീറ സോണി, സമ സഫീർ, ഐഷ ഇസാൻ, ഹനാൻ സബീർ, സാലിഹ സൂസൺ, സാദിഹ സൈനബ്, സാബിഹ ഷിനു, നദ സഹീർ, നോവ സഹീർ, അദ്നാൻ സഹീർ, റിഷാൻ റിയാസ്, ഷാദിൻ ഷബീർ, റഫാൻ സാക്കിർ, റയ്യാൻ റഹീം എന്നിവർ വിവിധ കലാപരിപാടികളുമായി വേദിയിലെത്തി. നദീറ ടീച്ചർ കൊറിയോഗ്രഫി നിർവഹിച്ച ഒപ്പന, കോൽകളി സംഘവും അരങ്ങിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സമദ്, പി.എ. അബ്ദുൽ റഷീദ്, പി.എ. അബ്ദുൽ ജലീൽ, ഫൈസൽ അലിയാർ, എം.എ ഹാഷിം, അൻഫൽ ബഷീർ, സി.യു. ജമാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുൽ ഹക്കീം, ടി.എ. നൗഷാദ്, ഷജീർ അബൂബക്കർ, അജാസ് മുഹമ്മദ്, മുഹമ്മദ് റഫീഖ്, കെ.എസ്. അസീസ്, റഫീഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.






