റിയാദ് - പട്ടാപ്പകല്‍ ആടുകളെ കവര്‍ന്ന് രണ്ടു യുവാക്കള്‍ കാറില്‍ രക്ഷപ്പെട്ടു. ചുറ്റുവേലിയോടു കൂടിയ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ആളില്ലാത്ത തക്കം നോക്കി കാറില്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിനു മുന്നിലെത്തിയ സംഘം വേലി ചാടിക്കടന്ന് ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കയറി നാലു ആടുകളെ കവര്‍ന്ന് ഡിക്കിയില്‍ അടച്ച് സ്ഥലം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— Baher Esmail (@EsmailBaher) February 12, 2023
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)