കരസേനയില്‍ അഗ്‌നിവീര്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 16 മുതല്‍

തിരുവനന്തപുരം- കരസേനയില്‍ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (10ാം ക്ലാസ്, എട്ടാം പാസ്), അഗ്‌നിവീര്‍ ക്ലാര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്കായാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍നിന്നുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
ഇന്ത്യയിലുടനീളം കരസേനാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ മുതല്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് റാലിക്ക് മുമ്പ് ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ നടത്തുന്നതാണ് പുതിയ രീതി.  
നിര്‍ദ്ദിഷ്ട വിഭാഗങ്ങള്‍ക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംഗ് ഓഫീസ് 2023 ഫെബ്രുവരി 16ന് അപ്‌ലോഡ് ചെയ്യുമെന്ന് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News