Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കളിക്കുകയായിരുന്ന ബാലികയെ വീട്ടില്‍ കയറ്റി ലൈംഗികാതിക്രമം; വയോധികന്‍ പിടിയില്‍

കൊല്ലം- അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വയോധികന്‍ പോലീസ് പിടിയില്‍. ഇരവിപുരം കയ്യാലയ്ക്കല്‍ അനുഗ്രഹ നഗര്‍ 82 ല്‍ റംസിയാ മന്‍സിലില്‍ അഷറഫ്(61) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പ്രതിയുടെ വീടിന് സമീപം നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന അഷറഫ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്ന കുട്ടി അമ്മയോട് വിവരം പറയുകയും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ പരാതി അറിയിക്കുകയുമായിരുന്നു.  ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ഷാ, ജയേഷ്,എസ്.സി.പി.ഒമാരായ രാജീവ്, ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News