Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം -ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാമ്പാടി വെള്ളൂര്‍ താന്നിമറ്റം ഭാഗത്ത്  കരോട്ടുമുണ്ടമറ്റം വീട്ടില്‍ മോഹനന്‍  (63) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.  ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാള്‍ക്ക് നല്‍കാതെ  മക്കളുടെ പേരില്‍  എഴുതിക്കൊടുത്തതിനെ ചൊല്ലി മോഹനനും മക്കളും തമ്മില്‍ വീട്ടില്‍ വഴക്ക് ഉണ്ടായി. ഇതിനിടെ ഭാര്യ തടസ്സം പിടിക്കാന്‍ ചെല്ലുകയും തുടര്‍ന്ന് മോഹനന്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട്  കുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News