റിയാദ്- സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ തായ്‌ലന്റ് ഹലാല്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. റിയാദ് യര്‍മൂക്ക് അത്‌യാഫ് മാളിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തായ്‌ലന്റ് അംബാസഡര്‍ ദര്‍മ് ബൂന്തം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഷഹീം സംബന്ധിച്ചു. ജിദ്ദയില്‍ അല്‍റുവൈസിലെ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ തായ്‌ലന്റ് കോണ്‍സുല്‍ ജനറല്‍ കിറ്റിനൈ നുതാകുല്‍ ആണ് ഉദ്ഘാടനം ചെയ്തത്. തായ്‌ലന്റിന്റെ രുചിയൂറും വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഫെസ്റ്റിവല്‍ ഈ മാസം 18വരെ തുടരും.
തായ്‌ലന്റ് എംബസിയുമായി സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവലില്‍ തായ് ഭക്ഷണങ്ങള്‍ക്ക് പുറമെ പച്ചക്കറികളും പ്രത്യേകം തെരഞ്ഞെടുത്ത ഉല്‍പന്നങ്ങളുമുണ്ടാകും. ലുലു കിച്ചണില്‍ വൈവിധ്യമാര്‍ന്ന രുചിയൂറും തായ് ഭക്ഷണങ്ങള്‍ ലഭ്യമാകും.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പേരുകേട്ട ലോകത്തെ പ്രധാന ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിലൊന്നായ തായ്‌ലന്റിന്റെ ഉയര്‍ന്ന ഗുണമേന്മയുള്ള വിഭവങ്ങള്‍ ഫെസ്റ്റിവലില്‍ എത്തിച്ചിട്ടുണ്ടെന്നും വൈവിധ്യങ്ങള്‍ അടുത്തറിയാന്‍ ഏറ്റവും നല്ല അവസരമാണിതെന്നും മുഹമ്മദ് ഷഹീം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)