പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ് ബുക്ക് പോസ്റ്റ്;മുഹമ്മദ്‌ ഷിയാസിനെതിരെ കേസ്

കൊച്ചി-പോലീസിനെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് എറണാകുളം ഡി സി സി അധ്യക്ഷന്‍ മുഹമ്മദ്‌ ഷിയാസിനെതിരെ കേസ്. കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പോലീസ് ആക്രമിച്ചതിനെതിരെയാണ് മുഹമ്മദ്‌ ഷിയാസ് പോലീസിനെ ഭീഷണിപ്പെടുത്തി പോസ്റ്റിട്ടത്. ഇത് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഡി സി സി അധ്യക്ഷനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഇത് കള്ളക്കേസാണെന്നും നിയമപരമായി പ്രതിരോധിക്കുമെന്നും എറണാകുളം ഡി സി സി അറിയിച്ചു.

'ഒരു പരിധിവിട്ടാല്‍ ഈ കൈ അവിടെ വേണ്ട എന്ന് വെയ്ക്കും. കളി കോണ്‍ഗ്രസിനോട് വേണ്ടാ'യെന്നാണ് മുഹമ്മദ്‌ ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഷിയാസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.

 കഴിഞ്ഞ ദിവസം കളമശേരിയില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ് മിവ ജോളി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയത്. ഇതു തടയാനാണ് സി ഐ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത്. മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News