റിയാദ്- റിയാദ് കെ.എം.സി.സി ഉദുമ മണ്ഡലം കൗൺസിൽ മീറ്റും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ടി.കെ. സലാം അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശംസു പെരുമ്പട്ട, അഷ്റഫ് മീപ്പിരി (ജില്ലാ സെക്രട്ടറി, റിട്ടേണിംഗ് ഓഫീസർ) എന്നിവർ സംസാരിച്ചു. റഹ്മാൻ പള്ളം സ്വാഗതവും അഹമ്മദ് എടനീർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: ചെയർമാൻ: നൗഷാദ് ചന്ദ്രഗിരി, പ്രസിഡന്റ്: സലാം. ടി.കെ, ജനറൽ സെക്രട്ടറി: ആസിഫ് കല്ലട്ര, ട്രഷറർ: അഹമ്മദ് എടനീർ. വൈസ് പ്രെസിഡന്റ്: അബൂബക്കർ കടവത്ത്, നൂറുൽ അമീൻ, നൗഫൽ പെരിയ, ശരീഫ് ഗുണാജെ, ജോയിന്റ് സെക്രട്ടറി: കബീർ ബേക്കൽ, ഫിറോസ് കോട്ടിക്കുളം, ഹാരിസ് ബേക്കൽ, ഫസൽ മേൽപറമ്പ്. എക്സിക്യൂട്ടീവ് അംഗങ്ങൾ: നൗഫൽ മേൽപറമ്പ്, ജംഷീദ് പാക്യര, മൊയ്തീൻ ഒരവങ്കര, ജില്ലാ കൗൺസിലർ: റഹ്മാൻ പള്ളം.






