കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ യുഎഇ നിരോധിച്ചു

ദുബായ്- നിപ്പാ വൈറസ് ബാധ മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും യുഎഇ നിരോധനമേര്‍പ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് നിരോധനം. കേരളത്തില്‍ പടര്‍ന്നുപിടിച്ച നിപ്പാ വൈറസുകളുടെ വാഹകര്‍ പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും മാങ്ങ, ഈത്തപ്പഴം, വാഴപ്പഴം എന്നിവയാണ് വവ്വാലുകള്‍ ഭക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ വിപണിയിലുള്ള കേരളത്തില്‍ നിന്നെത്തിച്ച പഴങ്ങളും പച്ചക്കറികളും പിന്‍വലിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 

ഇതിനു പുറമെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഭക്ഷ്യ യോഗ്യമായ മൃഗങ്ങളുടേയും മാംസ്യ ഉല്‍പ്പന്നങ്ങളുടേയും ഇറക്കുമതിയും യുഎഇ നിരോധിച്ചിട്ടുണ്ട്. റിഫ്റ്റ് വാലി ഫീവര്‍ എന്ന രോഗം ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തിലാണിത്.
 

Latest News