കോഴിക്കോട് - എലത്തൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. ഇന്ന് വൈകീട്ട് ഏഴോടെയാണ് സംഭവം.
ഇലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടർന്ന് പിടിച്ചതാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്ത് പാർക്ക് ചെയ്ത വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും സമീപവാസികളും ചേർന്ന് ഉടനെ തീ അണച്ചതിനാൽ അപകട വ്യാപ്തി കുറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സ്‌കാൻ ചെയ്തു; ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സയിൽ തീരുമാനം നാളെ
ബെംഗളൂരു - ബെംഗളുരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് സ്‌കാനിംഗിന് വിധേയനാക്കി. ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. യു.എസ് വിശാൽ റാവുവിന്റെ നിർദേശപ്രകാരമാണ് സ്‌കാനിംഗ് നടത്തിയത്.
ഫലം നാളെ ലഭിക്കും. ശേഷമായിരിക്കും തുടർ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുകയെന്ന് ഡോക്ടർമാർ പറഞ്ഞു. ഉമ്മൻചാണ്ടിയെ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തി. എന്നാൽ പോഷകാഹാരക്കുറവുണ്ട്. അത് പരിഹരിക്കാനാവശ്യമായ ചികിത്സാക്രമം ഡോക്ടർമാർ ആരംഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ വൈകിട്ടോടെയാണ് ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളുമെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്.