അടിവസ്ത്രം പുരുഷന്റേതെങ്കിലും അംബാസഡര്‍ ജാക്വിലിനാണ്, പരസ്യവിപണിയില്‍ പുതുചരിത്രം

മുംബൈ- പുരുഷന്‍മാരുടെ അടിവസ്ത്ര ബ്രാന്‍ഡ അംബാസിഡറായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. രാജ്യത്തെ പരസ്യവിപണിയില്‍ പുതു ചരിത്രമെഴുതി ഇതാദ്യമായാണ് ജാക്വിലിന്‍ പരസ്യത്തിലെത്തിയത്. അടിവസ്ത്ര ബ്രാന്‍ഡിന്റെ അംബാസഡറായി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വരുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള ആദ്യ ടിവി പരസ്യം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അവരുടെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.
ഇത്തരമൊരു പരസ്യത്തിലൂടെ ബ്രാന്‍ഡിന്റെ ചരിത്രപരമായ കാമ്പെയ്‌നിന്റെ ഭാഗമായതില്‍ താന്‍ ആവേശ ഭരിതയാണെന്ന്  ജാക്വിലിന്‍ കുറിച്ചു. എന്തൊരു അത്ഭുതകരമായ അനുഭവമാണ് ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ഈ പരസ്യം. ചാരനിറത്തിലുള്ള ഷോര്‍ട്ട്‌സ് ധരിച്ച് അതീവ ഗ്ലാമറായാണ് ജാക്വിലിന്‍ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പുരുഷന്‍മാരുടെ ഇന്നര്‍വെയര്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേക്കാള്‍ മികച്ച മറ്റൊരു ഓപ്ഷന്‍ ഉണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രതികരണം.
പുരുഷന്‍മാരുടെ അടിവസ്ത്ര പരസ്യങ്ങളില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ട ഏതൊരു സ്ത്രീയേക്കാളും ഏറെ മികച്ച് നില്‍ക്കുന്നത് ജാക്വിലിന്‍ തന്നെയാണെന്ന് മറ്റൊരാള്‍. പരസ്യം പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News