ചേര്‍ത്തല- അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് തോട്ടുങ്കല്‍ ആദിത്യന്‍ (23) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ ആറംഗസംഘം വീട്ടില്‍ കയറി ആദിത്യനെ അക്രമിക്കുകയായിരുന്നു. തലക്കും ശരീരത്താകമാനവും പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും തുടര്‍ന്ന് കോട്ടയത്തേക്കും മാറ്റുകയായിരുന്നു. രാത്രി 12 മണിയോടെ മരിച്ചു. മുഹമ്മ പോലീസ് സ്‌റ്റേഷനില്‍ മാത്രം വധശ്രമവും ആയുധം കൈയ്യില്‍ വെച്ചതിനുമടക്കം ഏഴോളം കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. മുന്‍വൈരാഗ്യമാണ് അക്രമകാരണമെന്നാണ് വിലയിരുത്തുന്നത്. സംഭവവുമായി ബന്ധപെട്ട് ആദിത്യന്റെ ബന്ധുക്കളുള്‍പ്പെടെ നിരീക്ഷണത്തിലായിരുന്നു. പ്രതികളിലൊരാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മറ്റുള്ളവര്‍ക്കായുള്ള തിരിച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുഹമ്മ സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.വിജയന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സുധയാണ് ആദിത്യന്റെ അമ്മ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






